Posts

Showing posts from June, 2023

അടിയന്തരാവസ്ഥ

Image
 അടിയന്തരാവസ്ഥ പഠനനേട്ടങ്ങൾ: അടിയന്തരാവസ്ഥ കാലത്ത് നടന്ന അതികരമങ്ങളെ കുറിച് വിശദീകരിക്കാൻ കുട്ടികൾ പ്രാപ്തി നേടുന്നു. അടിയന്തരാവസ്ഥ കാലത്ത് അനുകൂലവും പ്രതികൂലവുമായ വാദഗതികൾ വിശദീകരിക്കാൻ കുട്ടികൾ പ്രാപ്തി നേടുന്നു. അടിയന്തരാവസ്ഥയിൽ നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കാൻ കുട്ടികൾ പ്രാപ്തി നേടുന്നു. അടിയന്തരാവസ്ഥ;            1975 ജൂൺ 25 ന് ആർട്ടിക്കിൽ 352 പ്രകാരം രാജ്യത്തെ അഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ചൂണ്ടിക്കാണിച്ച് കൊണ്ട് പ്രധാനമന്ത്രി, പ്രസിഡൻ്റ് ഫക്രുദ്ദീൻ അലി അഹമ്മദ് ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു.1975 ജൂൺ 25 നു അർദ്ധ രാത്രിക്ക് ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ധാരാളം പ്രതിപക്ഷ നേതാക്കളും തൊഴിലാളികളും രാത്രിയിൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു.ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ വിവാദമായ ഒന്നായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. അടിയന്തരാവസ്ഥയെ കുറിച് കൂടുതൽ അറിയാൻ ഇ വീഡിയോ കാണുക. അടിയന്തരവസ്ഥ കാലഘട്ടത്തിൽ ധാരാളം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ചില വിമർശകൻ ക്രമസമാധാനം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അടിയന്തരാവസ്ഥ സഹായിച്ചുവെന്ന അഭിപ്രായപ